നിന്നെ കണ്ടു കൊതി തീർന്നൊരു
ശ്രീ അയ്യപ്പൻ പാട്ടുകൾ (ആ ദിവ്യനാമം)
Ninne kandu kothi theernoru (Shri Ayyappan Songs (Aa Divya Naamam))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംചെഞ്ചുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:03.

നിന്നെ കണ്ടു കൊതി തീര്‍ന്നോരു കണ്ണുകളുണ്ടോ
നിന്നെ തൊഴുതു തൃപ്തിയടഞ്ഞ കൈയ്യുകളുണ്ടോ
നിന്നെ കുമ്പിട്ടാശ ശമിച്ച ശിരസ്സുകളുണ്ടോ
നിന്റെ നാമം പാടി മടുത്തൊരു നാവുകളുണ്ടോ
അയ്യപ്പാ... അയ്യപ്പാ... സ്വാമിഅയ്യപ്പാ...
(നിന്നെ...)

കണ്ടാല്‍ മതിവന്നിടുമോ നിന്നുടെ കോമളരൂപം
കേട്ടാല്‍ മതിവന്നിടുമോ കീര്‍ത്തനജാലം
കടുപ്പമാണെന്നാലും കേറും കരിനീലാര്‍ദ്രികളില്‍
മടുപ്പു വന്നിടുമോ മണികണ്ഠാ ചവിട്ടുവാന്‍ വീണ്ടും
അയ്യപ്പാ... അയ്യപ്പാ... സ്വാമിഅയ്യപ്പാ...
(നിന്നെ...)

ഒരിക്കല്‍ നിന്‍ മല പൊന്‍‌മല പൂകിയ ഭക്തനു വീണ്ടും
ഒരുക്കമല്ലേ ഭഗവാനേ പൊന്‍‌പടികള്‍ കേറീടാന്‍
തുടിച്ചിടും നിന്‍ ചൈതന്യപ്പാലാഴിയിലെ പൂന്തേന്‍-
തിരകളില്‍ മുങ്ങിക്കുളിക്കുവാന്‍ കൊതിയില്ലാത്തവരുണ്ടോ
അയ്യപ്പാ... അയ്യപ്പാ... സ്വാമിഅയ്യപ്പാ...
(നിന്നെ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts