അഭിരാമ ശൈലമേ
ശ്രീ അയ്യപ്പൻ പാട്ടുകൾ (ആ ദിവ്യനാമം)
Abhiraamashailame (Shri Ayyappan Songs (Aa Divya Naamam))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംദ്വിജാവന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:02.
Abhiraama shylame malayachalathile


അഭിരാമശൈലമേ...
മലയാചലത്തിലെ അനവദ്യദേവാലയമേ
അഖിലാണ്ഡനായകന്‍ ഹരിഹരനന്ദനന്‍
അയ്യപ്പസ്വാമിതന്നാസ്ഥാനമേ, ശ്രീ-
ശബരീശൈലമേ (അഭിരാമ...)

ഉലകകങ്ങളുണര്‍ത്തീടും ശരണസങ്കീര്‍ത്തനം
ഉയരുന്ന നാദാലയമേ...
ഉച്ചനീചത്വങ്ങള്‍ ഒന്നുമില്ലാതുള്ള
ഉത്തമ സ്നേഹാലയമേ...
ഉജ്ജ്വല ഗീതാലയമേ...
(അഭിരാമ...)

സമഭാവസുന്ദര സമത്വസമ്മോഹന
സം‌പൂജ്യ ധര്‍മ്മാലയമേ...
സഹ്യന്റെ സാന്ദ്ര സിന്ദൂരതിലകമേ
ഭക്തന്റെ രക്ഷാലയമേ...
മുക്തിതന്‍ മുഗ്ദ്ധാലയമേ...
(അഭിരാമ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts