പൊന്നമ്പല മേട്ടിലുണ്ടൊരു
മുദ്ര
Ponnambala Mettilundoru (Mudra)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2021 16:18:44.
പൊന്നമ്പലമേട്ടിലുണ്ടൊരു വീട്...
അതാണയ്യനയ്യന്‍ വാണിടും തറവാട്...
മകര സന്ധ്യ തൊഴുതു നില്‍ക്കും നേരം...
തെളിയുമെല്ലോ മേട്ടിലൊരു ദീപം..
പിന്നെ തെളിയുമതില്‍ സ്വാമിയുടെ സ്നേഹം...

സ്വാമിയേ അയ്യപ്പോ..
സ്വാമി ശരണം അയ്യപ്പ ശരണം

മുകില്‍ നിരകള്‍ ഓലനെയ്യും വീട്...
ഉദയസൂര്യന്‍ ചോറു വെയ്ക്കും വീട്..
ഇളവെയിലിന്‍ വാതിലുള്ള വീട്...
ഇരുള്‍ മരങ്ങള്‍ കാവലുള്ള വീട്...
രാപ്പുലിയുടെ പാല്‍ക്കറക്കാന്‍...
കാട്ടിലെങ്ങും ചില്ലുമെയ്യും രാവെളുക്കും
നേരമായാല്‍... വീട്ടിലെത്തും
സ്വാമി പോകും വഴികളില്‍ ഞാന്‍ കൂട്ടിനെത്തും...

സ്വാമിയേ അയ്യപ്പോ..
സ്വാമി ശരണം അയ്യപ്പ ശരണം

സ്വാമി പാദം ശരണമെന്നു പാടീ...
തേടിയെത്തും ഭക്തരെത്ര കോടീ...
പമ്പ സദ്യയൂട്ടുമെന്‍റെ സ്വാമീ...
സങ്കടങ്ങള്‍ പോക്കുമെന്റെ സ്വാമീ...
രോഗ ദുരിത ഭയമകറ്റി കൈയണച്ചു
കാക്കുമയ്യന്‍ ലോകമെന്ന പൂവനത്തിന്‍ നാഥനല്ലോ
എന്‍റെ ജീവനുള്ള നാള്‍ വരെ ഞാന്‍ തോഴനല്ലോ...

സ്വാമിയേ അയ്യപ്പോ..
സ്വാമി ശരണം അയ്യപ്പ ശരണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts