ജ്യോതിയെഴും കര
അമ്മെ ശരണം
Jyothiyezhum kara (Amme Saranam)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:00.
ജ്യോതിയെഴും കരയമരും
ഭഗവതിയെ തൊഴുതിടുകിൽ
കോടി വരും ദേവകളെ നമിച്ച പുണ്യം
അമ്മയെ നാമൊന്നു വലംവെച്ചിടും നേരം
ബ്രഹ്മാണ്ഡപ്രദക്ഷിണം ചെയ്ത പുണ്യം
ഒരു ബ്രഹ്മാണ്ഡപ്രദക്ഷിണം ചെയ്ത പുണ്യം

ധവളിതമാം വദനത്തിൽ വാഴുന്നു പുരഹരൻ
നീലബാഹുക്കളിൽ മേവുന്നു മുരഹരൻ
ചന്ദ്രൻ തിളങ്ങുന്നു ശ്വേതസ്തനങ്ങളിൽ
ഇന്ദ്രൻ വിളങ്ങുന്നു മധ്യസ്ഥലത്തിൽ
ശോണമധ്യസ്ഥലത്തിൽ...

വരുണന്റെ പ്രഭയല്ലോ കണങ്കാലിണയിൽ
അരുണാഭയല്ലോ നിൻ കാൽ‌വിരലുകളിൽ
ഭൂമിതൻ തൂമയല്ലോ നിതംബങ്ങളിൽ
ബ്രഹ്മതേജസ്സല്ലോ പാദങ്ങളിൽ
പുണ്യപാദങ്ങളിൽ...
(ജ്യോതി)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts