താമരയിതള്‍
ആലോലം പൂവേ
Thamarayithal (Aalolam Poove )
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംലോല കേശവൻ
ഗാനരചനസുമ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:57.
 
താമരയിതൾ കണ്ണും പൂട്ടി
എന്റെ തങ്കം നീയുറങ്ങൂ
പാടിയുറക്കൂ നീ കുയിലമ്മപ്പെണ്ണേ
താളം പിടിക്കൂ കുഞ്ഞിളം കാറ്റേ (2)
(താമരയിതൾ....)

ആരോമലുണ്ണിയ്ക്ക് നേർവഴി കാട്ടുവാൻ
അണ്ണാറക്കണ്ണാ നീയും വായോ (2)
വാനോളമുയരുമ്പോൾ എന്നുണ്ണിക്കണ്ണന്റെ
കൂടെ പറക്കുവാൻ പോരൂ നീ തത്തേ
(താമരയിതൾ....)

സൂര്യന്റെ തേജസ്സും ഇന്ദുകിരണവും
എങ്ങും പരത്തി എന്നും നീ വളര് (2)
പാരിതിലെങ്ങും ശാന്തി മന്ത്രം ചൊല്ലി
എന്നോമല്‍പ്പൈതലേ നീ ഉയര്
(താമരയിതൾ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts