വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ലോല കേശവൻ |
ഗാനരചന | കെ എ മനോജ് |
ഗായകര്‍ | ജി വേണുഗോപാല്‍ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:56.
ഉം..ഉം..ഉം..ഉം..ഉം.. ഏതോ രാവിൽ പൂത്തു വിടർന്ന നിശാഗന്ധിയായി നീ എൻ മനസ്സിൽ (2) ഹൃദയം നിറയെ സുഗന്ധം തൂകി എങ്ങു പിറന്നു നീ.. എങ്ങു പിറന്നു നീ (2) താമരത്തളിരോലും കൈവിരലുണ്ടു നീ ഓമനസ്വപ്നമായ് ചാഞ്ഞുറങ്ങൂ താരാട്ടു പാട്ടിന്റെയീണമായ് നീയെന്റെ മാനസ സ്വപ്നമായ് ഇനിയുറങ്ങൂ ഉം..ഉം..ഉം..ഉം... എന്നുമെൻ ജീവന്റെ സാന്ത്വന ഗാനമായ് നിൻ കിളിക്കൊഞ്ചൽ ഞാനോർത്തിരിക്കും (2) ഞാനോർത്തിരിക്കും ഉം..ഉം..ഉം..ഉം..ഉം.. എന്നുമെൻ മോഹവിപഞ്ചിയിൽ മീട്ടിയ സുന്ദരഗാനമായ് നീയുണരൂ ഒരു കുഞ്ഞു പൂവിന്റെ നറുസുഗന്ധമായ് നീയെൻ മനസ്സിൽ പൂത്തുണരൂ ഉം..ഉം..ഉം..ഉം..ഉം..ഉം.. ഒരു സ്വപ്ന വേളയിൽ കണ്ടതാണെന്നാലും ആ മുഖമിന്നും ഞാനോർത്തിരിപ്പൂ (2) ഞാനോർത്തിരിപ്പൂ ഉം..ഉം..ഉം..ഉം.. (ഏതോ രാവിൽ...) | |