ചാരം ധരിച്ചു കൈയ്യിൽ
ശ്രീ മുരുക ഭക്തി ഗാനങ്ങൾ
Chaaram Dharichu Kaiyyil (Sree Muruka Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംതിലംഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2013 06:34:18.

ചാരം ധരിച്ചു കൈയിൽ വേലും പിടിച്ചു
ഭിക്ഷാംദേഹി നീ ഊരളന്നൂ
ഞാൻ നിന്റെ ചുറ്റും വീണിരന്നൂ

എൻ ശുദ്ധമനം നിന്റെ ധ്യാനമാർന്നെങ്കിലും
ഇരുനയനങ്ങൾ നിന്നെ കാഴ്ച കണ്ടെങ്കിലും
ചൊടികൾ നാമകീർത്തനം ജപിച്ചതാണെങ്കിലും
ഞാനിതാ ഇന്നുമീ വൻകടൽ വീചിയിൽ
(ചാരം ധരിച്ചു)

എൻ ബദ്ധകരങ്ങൾ നിൻ പൂജ ചെയ്തെങ്കിലും
ചരണങ്ങൾ രണ്ടും നിന്നെ തേടി വന്നെങ്കിലും
ചെവികൾ നിന്റെ ഗാഥകൾ ശ്രവിച്ചതാണെങ്കിലും
ഞാനിതാ ജീവിത സാഗരത്തിരകളിൽ…
(ചാരം ധരിച്ചു)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts