ദൈവനാമം
ശ്രീ ശുഭാനന്ദ ഗീതങ്ങൾ
Daiva Naamam (Sree Shubhananda Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:51.

ദൈവനാമം സ്തുതിച്ചാല്‍
ദുഃഖമെല്ലാം തീര്‍ന്നിടും
ദൈവനിയമം പാലിച്ചാല്‍
പാപമെല്ലാം തീര്‍ന്നിടും...
(ദൈവനാമം... )

തൂണിലും തുരുമ്പിലും നാരിലും ഞരമ്പിലും
ഹൃദയസരസ്സിന്നുള്ളിലും ദൈവം വാഴുന്നു.. (തൂണിലും.. )
ഇടവും വലവും തന്‍ മുന്നിലും പിന്നിലും
ഭക്തര്‍ നടുവിലും വാഴുന്നു..
സര്‍വ്വവ്യാപിയായ് വാഴുന്നു.. സര്‍വ്വവ്യാപിയായ് വാഴുന്നു...
(ദൈവനാമം... )

ഒരേ ജാതി ഒരേ മതവും ഒരേ ദൈവവുമേവര്‍ക്കും
ഒരേ ചിന്തയിലവന്റെ നാമസങ്കീര്‍ത്തനം പാടീടില്‍.. (ഒരേ ജാതി.. )
ആത്മബോധവും അനന്താഭയും
നിത്യശാന്തിയും നേടിടും
മോക്ഷസുഖവും നേടിടും.. മോക്ഷസുഖവും നേടിടും...
(ദൈവനാമം... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts