ആത്മാവിനീ ഭൂവിൽ
ശ്രീ ശുഭാനന്ദ ഗീതങ്ങൾ
Aathmaavinee Bhoovil (Sree Shubhananda Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:53.

ആത്മാവിനീ ഭൂവില്‍ ബന്ധമില്ല
സ്വന്ത ദേഹവുമായൊരു ബന്ധവുമില്ല
ആത്മാക്കള്‍ തമ്മിലേ ബന്ധമുള്ളൂ
പരമാത്മാവുമായുള്ളോരാത്മബന്ധം...
(ആത്മാവിനീ... )

ദേഹവും ലോകവും വിട്ടുപോയാല്‍
ആരും ആത്മസ്വരൂപനില്‍ ചെന്നു ചേരും.. (ദേഹവും.. )
ബ്രഹ്മസ്വരൂപത്തിലെത്തുന്നതിന്നു
സത്കര്‍മ്മങ്ങള്‍ ചെയ്യണം മര്‍ത്യലോകം.. (ബ്രഹ്മ.. )
കര്‍മ്മങ്ങള്‍ ചെയ്യണം മര്‍ത്യലോകം..
സത്കര്‍മ്മങ്ങള്‍ ചെയ്യണം മര്‍ത്യലോകം...
(ആത്മാവിനീ... )

ലോകസുഖങ്ങള്‍ നശിക്കുന്നതു
കണ്ടിട്ടാരുമൊട്ടും ക്ലേശിക്കേണ്ടതില്ല.. (ലോക.. )
ആത്മനാഥന്‍ വന്നുണര്‍ത്തുമീ നിങ്ങള്‍ക്ക്
ആനന്ദചൈതന്യം തന്നു കൊള്ളും.. (ആത്മ.. )
ആനന്ദചൈതന്യം തന്നു കൊള്ളും
നാഥന്‍ ആനന്ദചൈതന്യം തന്നു കൊള്ളും...
(ആത്മാവിനീ... )

ശാശ്വതമായുള്ളോരാനന്ദരൂപന്
ദുഃഖമെന്നൊന്നുമേ കാണുകില്ല.. (ശാശ്വത.. )
നിത്യനിരാമയന്‍ കുടികൊള്ളുമാത്മാവില്‍
ദുഃഖമെന്നൊന്നുമേ കാണുകില്ല.. (നിത്യ.. )
ദുഃഖമെന്നൊന്നുമേ കാണുകില്ല..
ദുഃഖമെന്നൊന്നുമേ കാണുകില്ല..
(ആത്മാവിനീ... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts