അംബ നീലാംബരീ
മഹാമായ
Amba Neelambari (Mahamaaya)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:38:06.സൗപർണികാതീര വിഹാരിണീ ഭഗവതീ...
വീണാ വര ദണ്ട മണ്ടിത ഗാത്രിണീ...
സദാ മാം പാഹി സരസ്വതീ...

അംബ നീലാംബരീ ആനന്ദരൂപിണീ
അംബ നീലാംബരീ ആനന്ദരൂപിണീ
സുന്ദരീ സ്വരരഞ്ജിനി
ശുഭാകാരിണീ മൂകാംബികേ
ശ്രിതജന വരദേ
അംബ നീലാംബരീ...നീലാംബരീ...

അക്ഷരം അരുളിയ വിശ്രുത നടയിലെ
അക്ഷയ സ്നേഹ സുധാമയീ (2)
സുമധുരരൂപേ മധുമയഗീതേ
നവരസഭാവ സുധാംബികേ
സാമ വിപഞ്ചിക മീട്ടുക ജനനീ
സ്വരസാഗര വാസിനി ദേവീ
സുന്ദരീ സ്വരരഞ്ജിനി
ശുഭാകാരിണീ മൂകാംബികേ
ശ്രിതജന വരദേ
അംബ നീലാംബരീ...നീലാംബരീ...

നാദപയോധിതൻ തീരത്തു നടമാടും
കാഞ്ചന ദീപ വിലാസിനീ (2)
ഇഹപരഗാഥേ സുരഗുരുനാഥേ
പരിമള ഗാത്ര വിലോലിപേ
വേദ വിശാരദ സാരഥി കമലേ
സ്വരസാധക ഗീതകമേകൂ
സുന്ദരീ സ്വരരഞ്ജിനി
ശുഭാകാരിണീ മൂകാംബികേ
ശ്രിതജന വരദേ
അംബ നീലാംബരീ...നീലാംബരീ...

അംബ നീലാംബരീ ആനന്ദരൂപിണീ
സുന്ദരീ സ്വരരഞ്ജിനി
ശുഭാകാരിണീ മൂകാംബികേ
ശ്രിതജന വരദേ
അംബ നീലാംബരീ...നീലാംബരീ... 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts