കൂടും പിണികളെ
പുഷ്പാഞ്ജലി
Koodumpinikale Kannaal (Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: July 28 2013 16:06:28.




കൂടും പിണികളെ കണ്ണാല്‍ ഒഴിക്കും
കൂടല്‍മാണിക്യ സ്വാമീ..

ജീവിതദുഃഖമാം ഉദരരോഗത്തിനും
നീയല്ലോ സിദ്ധൌഷധം...
(കൂടും)

കൂടിയാട്ടം കഴിഞ്ഞു ഞാനുറങ്ങി..
എന്നെ മുക്കുടിക്കായ് ഉണര്‍ത്തി നീ... (2)
ചാക്യാരിലൂടെന്നെ പരിഹസിച്ചതും നിന്റെ
ചാടുവാക്യമായിരുന്നോ... (2)
അത് നളചരിതമായ് തീര്‍ന്നോ..
(കൂടും)

മീനൂട്ടു കഴിഞ്ഞപ്പോള്‍ മടങ്ങിവന്നൂ നിനക്ക്
മാലകെട്ടാന്‍ ഇരുന്നു ഞാന്‍.. (2)
മാലയില്‍ അത്ഭുതശ്ലോകം തീര്‍ത്തതു
നീ തന്നെയായിരുന്നോ.. (2)
എന്റെ പൂര്‍വ്വപുണ്യമായിരുന്നോ...

കൂടും പിണികളെ കണ്ണാല്‍ ഒഴിക്കും
കൂടല്‍മാണിക്യ സ്വാമീ..
ജീവിതദുഃഖമാം ഉദരരോഗത്തിനും
നീയല്ലോ സിദ്ധൌഷധം...

കൂടും പിണികളെ കണ്ണാല്‍ ഒഴിക്കും
കൂടല്‍മാണിക്യ സ്വാമീ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts