ഭാഗവത പാരായണം
രാഗം ദേവരാഗം
Bhagavatha paaraayanam (Raagam Devaraagam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ എം ഉദയൻ
ഗാനരചനവിശ്വംഭരൻ തൃപ്പൂണിത്തുറ
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: April 23 2024 14:02:56.
ഭാഗവത പാരായണ സുഗതം
പാരിൽ മനുജൻ ഏകും സുഗതം
വ്യാസാ വിരചിത മാധവ ചരിതം
മാമക മാനസ പുളകിത കരണം

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഗോവിന്ദ നാരായണ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
സച്ചിദാനന്ദ നാരായണ ജയ

ദീനദയാനിധിയരുളും കൃപയിൽ
വ്യാധികളകലും ദിനവും ചൊല്ലിൽ
ആധിയൊഴിഞ്ഞകമേ സംശുദ്ധി
ഏറുകിലധികം വേറെന്തുള്ളൂ...

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഗോവിന്ദ നാരായണ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
സച്ചിദാനന്ദ നാരായണ ജയ

കരുണാകരനായി ഗുരുവായൂരിൽ
അമരും കൃഷ്ണൻ അഖിലവും അറിയും
ഹരിനാരായണ ഗോവിന്ദാ നിൻ
നാവിൻ തുമ്പിൽ തെളിയും ബ്രഹ്മം

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഗോവിന്ദ നാരായണ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
സച്ചിദാനന്ദ നാരായണ ജയ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts