എന്തൊക്കെ നേടിയാലും
ഓം ഗണനാഥം
Enthokke Nediyaalum (Om Gananaadham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആന്തോളിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:48.

എന്തൊക്കെ നേടിയാലെന്താണു പിന്നെയും
ഏകാന്ത സ്വപ്നങ്ങൾ ബാക്കിയില്ലേ (എന്തൊക്കെ)
ഒക്കെയും കൈവരാനാദ്യം
ഭജിക്കുന്നതോംകാരരൂപനേ മാത്രമല്ലേ
എന്‍റെ ആരംഭദേവനെ തന്നെയല്ലേ (എന്തൊക്കെ)

ഗണിച്ചും ഗുണിച്ചും നമ്മൾ ലാഭത്തിനലയുമ്പോൾ
ഗണപതിയോ വിഘ്ന നാഥനല്ലേ (ഗണിച്ചും)
ഗുണമന്ന്യനേകുവാൻ നിനയ്ക്കുന്ന മാത്രയിൽ
ഗണനാഥനോ പന്ഥാ ഒരുക്കയല്ലേ
എന്‍റെ ഗജരൂപനാം ഗൗരീതനയനല്ലേ (എന്തൊക്കെ)

മദിച്ചും രമിച്ചും ലോഭത്തിലടിയുമ്പോൾ
മരിക്കുന്നതോ മനഃശാന്തിയല്ലേ (മദിച്ചും)
ഒടുവിൽ വിരക്തിയാൽ വിളിക്കുന്ന വേളയിൽ
ഒഴുകുന്നതോ നാദബ്രഹ്മമല്ലേ
മോക്ഷം അരുളുമ്പൊഴൊ ജന്മം ധന്യമല്ലേ (എന്തൊക്കെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts