മുത്തും പവിഴവും
പൂക്കണി താലം
Muthum Pavizhavum (Pookkani Thaalam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:44.

ഓഹോ ഹോ ഓ....ഓ..ഓ..
മുത്തും പവിഴവും തൂകുന്നു
വിത്തും കൈക്കോട്ടും പാടി
തപ്പും തൊടികളൂമായി പക്ഷികൾ വന്നല്ലോ ഹോയ്
(മുത്തും പവിഴവും..)
മാമലനാട്ടിൽ പക്ഷികൾ വന്നല്ലോ
വിഷുപ്പക്ഷികൽ വന്നല്ലോ
(മുത്തും പവിഴവും..)

കണ്ണാടിയാറ്റിന്റെ കരയിലൊരായിരം കണ്ണാന്തളിപൂക്കൾ (2)
നീലക്കുറിഞ്ഞി പൂവിട്ട കാട്ടില് പൂങ്കിളി പാടുന്നു (2)
മേടപ്പൂങ്കിളി പാടുന്നു
ഒന്നാനാം കുന്നിൽ നിന്നൊരു തുമ്പി വന്നല്ലോ
തെയ് തെയ് തകതോം തെയ് തകതോം തിത്തകതോം
(മുത്തും പവിഴവും..)

തെയ്യം തെയ് തക തെയ്യാരേ തെയ്യം തെയ് തക തെയ്യാരേ
തെയ്യാരേ തെയ്യാരെ തെയ് തക തകതോം
തെയ്യാരേ തെയ്യാരെ തെയ് തക തകതോം
താഴ്വരക്കാട്ടില് മഞ്ഞക്കിളിയ്ക്കൊരു മാല കോർക്കണ്ടേ
മണിമാല കോർക്കണ്ടേ (2)
നീലമലയില് മൈലാഞ്ചിക്കൈകൾ ദീപമുഴിയുമ്പോൾ
ലക്ഷ്മീ ദീപമുഴിയുമ്പോൾ
ഈ നല്ല മണ്ണിലിന്നൊരു പൂ വിരിഞ്ഞല്ലോ
തെയ് തെയ് തകതോം തിത്തകതോം തകതകതോം
(മുത്തും പവിഴവും..)

മാണിക്യക്കുന്നില് മഞ്ചാടിക്കാവില് പീലി നീർത്തുമ്പോൾ
മയില്‍പ്പീലി നീർത്തുമ്പോൾ (2)
സ്വർണ്ണമേഘം മണ്ണിന്റെ മാറിൽ ചിത്രമെഴുതുമ്പോൾ
നിഴൽ ചിത്രമെഴുതുമ്പോൾ
ഈ മോഹമഞ്ജരിയ്ക്കൊരു രാവുണരുന്നു
തെയ് തെയ് തകതോം തെയ് തകതോം തിത്തകതോം
(മുത്തും പവിഴവും..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts