പാലക്കൊമ്പിൽ
പൂക്കണി താലം
Paalakkombil (Pookkani Thaalam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:46.

പാലക്കൊമ്പിലിരിക്കും പൊൻവിഷു പൈങ്കിളി പാടുന്നു
മാമലനാട്ടിലെ പൂക്കണിക്കാലം താലം നീട്ടുന്നു
തങ്കച്ചാമരം വീശി നിൽക്കും മുല്ലമലർക്കാവിൽ
പൂക്കിലയില്ലേ നിലവിളക്കില്ലേ
അഷ്ടമംഗല്യമില്ലേ തിരുമുറ്റത്തമ്പാരിയില്ലേ
(പാലക്കൊമ്പിലിരിക്കും...)

ആയിരവല്ലിക്കുന്നു കേറി കാഴ്ച വെച്ചോരെ
സമ്പദ്കാലം എന്നും കണി കണ്ടുണരാൻ കാത്തു നിന്നോരേ
കുന്നണിനാട്ടിലെ മേടപ്പൊന്നണി കൊന്ന പൂത്തല്ലോ
വെറ്റിലവള്ളികൾ താംബൂലമേകി വേളിയായല്ലോ
(പാലക്കൊമ്പിലിരിക്കും...)

ആദിത്യരശ്മി നീലവാനിൽ കോലം വരയ്ക്കുമ്പോൾ
പഞ്ഞക്കെടുതികളെല്ലാം മായുവാൻ നോറ്റിരുന്നോരേ
നിങ്ങടെ പ്രാർത്ഥന ഭദ്രപീഠത്തിൽ ചാർത്തുന്നു പൊൻപട്ട്
ഗായത്രീ മന്ത്രണം തെക്കൻ കാറ്റിന്റെ ചുണ്ടിൽ മൂളുന്നു
(പാലക്കൊമ്പിലിരിക്കും...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts