മഞ്ചാംബികയുടെ
ദീപം മകരദീപം
Manjambikayude (Deepam Makaradeepam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2012 09:18:26.

മഞ്ചാംബികയുടെ മനം കവരും
മഞ്ജുള രൂപമേ ഭഗവാനേ
നിൻ തിരുമുന്നിൽ കൈക്കുമ്പിളുമായ്
ഇരുമുടിയേന്തി ഞാൻ നില്പൂ
അഭയം തരണം ശബരീശാ
(മഞ്ജാംബികയുടെ..)

കാനനവാസാ കലിയുഗ വരദാ
നീയേ ശരണം ശബരിഗിരീശാ
ശ്രീഭൂതനാഥാ ഓംകാരപ്പൊരുളേ
സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ
പൊന്നു തൃപ്പടികേറി നിൻ
പാദസംഗമത്തിനു വന്നു ഞാൻ
(മഞ്ജാംബികയുടെ..)

ശബരിപീഠം പൊന്നമ്പലമായ്
കാടും മലയും പൂങ്കാവനമായ്
ജ്യോതി സ്വരൂപാ നീയെന്റെ മനസ്സായ്
സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ
കന്നി മാമല കേറി നിൻ
തിരുസന്നിധാനം അലഞ്ഞു ഞാൻ
(മഞ്ജാംബികയുടെ..)



PALLAVI
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts