ശരംകുത്തിയാലിന്റെ
അയ്യപ്പ ഗാനങ്ങൾ വാല്യം VIII
Saramkuthiyaalinte (Ayyappa Gaanangal Vol VIII)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംസുമനേശ രഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:41.
 
ശരം‌കുത്തിയാലിന്റെ മുറിവേറ്റ മനസ്സോടെ
ശബരിമലയില്‍ ഇരിക്കുന്നമ്മ
മഞ്ഞളാടി മഞ്ഞളിന്റെ മഞ്ജിമയാടി
മഞ്ജമാതാവെന്നു പേരുകേട്ടൊരമ്മ
അമ്മ മാളികപ്പുറത്തമ്മ...
(ശരംകുത്തി...)

ഗാലവമഹര്‍ഷിതന്‍ പുത്രിയാകും
നീലയായ് പണ്ടമ്മ അവതരിച്ചു
മത്തയായ് ശൃംഗാരലീലയാടി
ദത്തശാപം ഏറ്റുവാങ്ങി മഹിഷിയായി
(ശരംകുത്തി...)

മഹിഷിയോ മദം തീര്‍ക്കാന്‍ മര്‍ദ്ദനം ചെയ്ത
മണികണ്ഠപ്പെരുമാളെ സ്തുതിച്ചു നിന്നു
ഭഗവാനാ കളേബരം തലോടിയപ്പോള്‍
മഹിഷിക്കു മോക്ഷമായി മഞ്ജമാതാവായ്
(ശരംകുത്തി...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts