പ്രകൃതി ഒരു യുവതി
ഗീത പ്രണാമം
Prakruthi Oru Yuvathi (Geetha Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:39.

പ്രകൃതി ഒരു യുവതി സ്നേഹവതി വിലാസവതീ (2)
ഇല കൊഴിഞ്ഞാൽ മലർവിരിഞ്ഞാൽ
ഇവളൊരു രൂപവതി എന്നും ഇവളൊരു രൂപവതി
(പ്രകൃതി ഒരു യുവതി..)

പറന്നു പാടും കുരുവികളും പരിമളപുഷ്പങ്ങളും
നദിയും കടലും കൈ കോർക്കും സംഗമ തീരങ്ങളും
ഉൾക്കുളിരോടെ മൊഴിയുന്നു ഉദാരനാണീശ്വരൻ
ഉൾക്കുളിരോടെ മൊഴിയുന്നു ഉദാരനാണീശ്വരൻ
അത്യുദാരനാണീശ്വരൻ
(പ്രകൃതി ഒരു യുവതി.....)

പൂങ്കാറ്റിലാടും വല്ലികളും തേൻ കുളിരേന്തും ചോലകളും
കുയിലുകൾ കുഴലിൽ തേൻ ചേർക്കും മംഗളനാദങ്ങളും
മോഹനകാവ്യം തീർക്കുന്നു സ്നേഹമാണീശ്വരൻ
മോഹനകാവ്യം തീർക്കുന്നു സ്നേഹമാണീശ്വരൻ
സത്യ ദീപമാണീശ്വരൻ
(പ്രകൃതി ഒരു യുവതി.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts