പൊന്നുരുക്കി
പൂത്തിരുവോണം
Ponnurukki (Poothiruvonam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:38.
ഓ..ഓ..ഓ..
പൊന്നുരുക്കിയൊഴിച്ചു മെഴുകിയ കിഴക്കേ മലയില്‍
ആളുമാര്‍പ്പും കുരവയോടെയൊരെഴുന്നെള്ളത്ത്
കുറുകുഴലുകള്‍ അറുപതു തിമിലകള്‍
അലകടലായ് തീര്‍ത്ത പെരുമ്പറ
പൊന്നാനകള്‍ വട്ടം
കെട്ടിയൊരമ്പാരിയുമാര്‍പ്പും വിളിയും
നീലിക്കുട കാവടി മേളം
നടവഴിയില്‍ പട്ടുവിതാനം
മാമലനാടടക്കി വാണൊരു
മാവേലിപ്പെരുമാള്‍ വരവായ് (പൊന്നുരുക്കി)

എഴുന്നെള്ളത്ത് മാബലിയെഴുന്നെള്ളത്ത്
കേരളശ്രീ മുഖം തെളിയുമൊരെഴുന്നെള്ളത്ത്
(എഴുന്നെള്ളത്ത്)
ഗ്രാമഹൃദയം തൊട്ടു വിടരുമൊരെഴുന്നെള്ളത്ത് (2)
(എഴുന്നെള്ളത്ത്)
(കുറുകുഴലുകള്‍) (പൊന്നുരുക്കി)

ആടിക്കാര്‍ മുകിലോഴിഞ്ഞു അത്തപ്പൂക്കളമൊരുങ്ങീ
നിറകവിഞ്ഞു പൊന്‍പ്പണ താലം (ആടിക്കാര്‍)
വളക്കയ്കള്‍ കിലുകിലേ കിലുകിലുങ്ങി പോയീ
പൂമുഖങ്ങളില്‍ മങ്കമാരുടെ മനം തെളിഞ്ഞൂ
നാട്ടകങ്ങളില്‍ വയല്‍വരമ്പത്തുറക്കേ കേട്ടൂ
വിത്തും കൈക്കോട്ടും (2) (എഴുന്നെള്ളത്ത്)

മഞ്ഞളാടയുടുത്തൊരുങ്ങി തെന്നല്‍ തരിവള കിണുങ്ങി
തുമ്പയേന്തി കണി താംബാളം (മഞ്ഞളാട)
കതിര്‍ച്ചുണ്ടില്‍ ചൂളമിട്ടു മുളം തത്തമ്മ
തൃക്കാക്കരയില്‍ പൂവിളിച്ചു പുഷമംഗല്യം
നല്ലയല്‍ക്കാരൊത്തു കൂടി താമരക്കടവില്‍
ഓണം പൊന്നോണം ഓണം തിരുവോണം
പൊലിയോ പൊലി പൂപ്പൊലിയോ
എന്നും പൊലിപൊലി പൂപ്പോലിയോ (പൊലിയോ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts