വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ബാഗേശ്രി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 17 2012 04:49:52.
അത്രയേറെ ഇഷ്ടമായ് കഴിഞ്ഞതല്ലേ എന്റെ ജീവന്റെ ജീവനില്‍ നിറഞ്ഞതല്ലേ നമ്മള് അത്രയേറെ ഇഷ്ടമായ് കഴിഞ്ഞതല്ലേ എന്റെ ജീവന്റെ ജീവനില്‍ നിറഞ്ഞതല്ലേ എന്നിട്ടുമോമനേ പിണക്കമെന്തേ കവിളത്തു കോപത്തിന് സിന്ദൂരരേണുക്കള്‍ പടര്ന്നതെന്തെ എന്നോടിടഞ്ഞതെന്തേ കോപം പടര്ന്നതെന്തെ എന്നോടിടഞ്ഞതെന്തേ ഒന്നും മിണ്ടാതെ മിണ്ടാതെ നടന്നതെന്തേ (അത്രയേറെ) ഇനിയേതു കവിതയാലെന്റെ കിനാവുകള്‍ നിന്നോടു പങ്കുവെയ്ക്കും ഞാന്‍ (ഇനിയേതു) ഇനിയെന്തു പാടിയെന്‍ സ്നേഹമനോരധം നിന് മുന്നില്‍ തുറന്നുവെയ്ക്കും ഞാന്‍ എങ്ങിനെയെന് തംബുരുവില്‍ നീയുണരും ശ്രുതിചേര്‍ക്കും എങ്ങിനെയെന് സ്വരഹൃദയം പകരും ഞാന്‍ നിന് നിനവില്‍ ഇന്നെന്റെ തൂലികയെഴുതുവതെല്ലാം കാതരമാമെന്‍ പ്രണയം (അത്രയേറെ) അറിയാതെ തൊട്ടപ്പോള്‍ ആവണിക്കാറ്റിന് സാന്ത്വന സൗന്ദര്യമറിഞ്ഞൂ അറിയാതെ തൊട്ടപ്പോള്‍ ആവണിക്കാറ്റിന്റെ സാന്ത്വന സൗന്ദര്യമറിഞ്ഞൂ അന്നാദ്യ ദര്‍ശനം നല്കിയ കുളിര്‍മ്മയില്‍ അനുരാഗമെന്തെന്നറിഞ്ഞു ഞാന്‍ തൊഴുകയ്യില്‍ പൊൻപൂക്കൾ കടമിഴിയില്‍ ശൃങ്കാരം നിന്നഴകിന്‍ പൂങ്കാവില്‍ ഞാനല്ലോ ഗന്ധര്വ്വന് ആത്മാവിലന്നെന്തൊരുന്മാദ രാഗം എന്തൊരു മദകര ഭാവം (അത്രയേറെ) | |