കലിയുഗവരദൻ
സ്വാമി
Kaliyugavaradan (Swami)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2020 11:39:31.
അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം
അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം

കലിയുഗവരദന്‍ വാഴും കരിമല തകതോം
കാലില്‍ തറഞ്ഞ മുള്ളും പൂവിതളായി തിന്തകതോം
ചീറിടും ചെമ്പുലിയും പൂമകളായി തിന്തകതോം
ഏറിയ വന്മലകള്‍ കേറിടാം തിന്തകതോം
കോട്ടപ്പുറങ്ങളെല്ലാം വേട്ടപ്പുറം തകതോം

അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം
അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം

മുള്‍പ്പടര്‍ വേലിയെല്ലാം നല്‍തളിര്‍ തിന്തകതോം
കാട്ടിന്‍ ഇരുട്ടറയും നാട്ടകം തിന്തകതോം
കല്ലിടാം കുന്നിലല്ലോ നല്‍വിരി തിന്തകതോം
നീലിമലയ്ക്കുമേലേ നീങ്ങിടാം തിന്തകതോം

അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം
അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം

ഇന്നു ശരംകുത്തിയാല്‍ എത്തുന്നു തിന്തകതോം
കുത്തിയോരമ്പുതൊട്ടേ വന്ദനം തിന്തകതോം
അഴുതയില്‍ ആരുമാരും വഴുതിയില്ല തിന്തകതോം
പൊന്നമ്പലമകലേ വന്‍പിലായി തിന്തകതോം
നീലിമല ചവിട്ടി കരിമാമല തിന്തകതോം

അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം
അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം

പേട്ടതുള്ളി തകര്‍ക്കേ ഓട്ടമായി തിന്തകതോം
പമ്പയിലെ കുളിരില്‍ മുങ്ങിക്കുളി തിന്തകതോം
നാളികേരമുടച്ചേ തിന്തകതോം തിന്തകതോം
തങ്കത്തിടമ്പ് തേടി പൊന്നിന്‍ പടി കടന്നേ
തിങ്കളുദിച്ചു കണ്ടേ തിന്തക തിന്തകതോം

അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം
അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts