പീലിത്തഴകള്‍
സ്വാമി
Peelithazhakal (Swami)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2020 15:48:19.
പീലിത്തഴകളുലഞ്ഞാടും വനത്തിലുണ്ട്
കാലസ്വരൂപി ഭഗവാന്‍
നീല കരിമലയ്ക്കു അങ്ങേപ്പുറത്തുദയ
ശ്രീയൊത്തു നില്‍ക്കും ഭഗവാന്‍

മിന്നല്‍ തിടമ്പിനൊത്ത പൊന്‍വിഗ്രഹത്തിലെന്‍റെ
ഉള്ളം പൊതിഞ്ഞു നില്‍ക്കണം
എന്നും വിളക്കുവെച്ചു നിന്നെ തൊഴുന്നോരെന്‍റെ
ഉള്ളത്തില്‍ നീ വിളങ്ങണം

ചാലേ ശബരിമല മേലേ താരക പോലെ തെളിയുമൊളി നീയേ
രാവിന്‍ വന നടുവില്‍ അടിയനു വഴി തെളിയാനായി
മലമുടിയില്‍ ഒരു കുറിയുണരുക ചാലേ ശബരിമല മേലേ
ചാരുതയാലേ തെളിയുമൊളി നീയേ

ചെന്നെല്‍കുലകള്‍ വിളഞ്ഞാടും തടങ്ങള്‍ക്കടന്നങ്ങെന്‍റെ പാദം എത്തണം
എന്നും മിഴിതുറന്നു വന്നെത്തിടുമ്പോഴെന്‍റെ ചിത്തത്തില്‍ നീയുദിയ്ക്കണം

നീയേ മകരമണി ദീപം കാറ്റിലുമാടി തെളിയുമൊളി നാളം
രാവിന്‍ വന നടുവില്‍ അടിയനു വഴി തെളിയാനായി
മലമുടിയില്‍ ഒരു കുറിയുണരുക നീയേ മകരമണി ദീപം
കാറ്റിലുമാടി തെളിയുമൊളി നാളം

നീലോല്‍പലദളങ്ങളൊക്കും മിഴികളെന്‍റെ മേലൊന്നു വന്നു വീഴണം
കാലക്കടലുക്കടന്നങ്ങേക്കരകയറാന്‍ എന്നെന്നും കൈപിടിക്കണം

നീയേ മകരമണി ദീപം കാറ്റിലുമാടി തെളിയുമൊളി നാളം
രാവിന്‍ വന നടുവില്‍ അടിയനു വഴി തെളിയാനായി
മലമുടിയില്‍ ഒരു കുറിയുണരുക നീയേ മകരമണി ദീപം
കാറ്റിലുമാടി തെളിയുമൊളി നാളം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts