അണയുന്നേ പൊന്നും പന്തള
അയ്യപ്പ ഗാനങ്ങൾ വാല്യം XXII (അഖിലാണ്ഡേശ്വര അയ്യപ്പ)
Anayunne ponnum pandala (Ayyappa Gaanangal Vol XXII (Akhilandeshwara Ayyappa))
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:32.
സ്വാമിയെ അയ്യപ്പോ - അയ്യപ്പോ സ്വാമിയെ
സ്വാമിയെ അയ്യപ്പോ - അയ്യപ്പോ സ്വാമിയെ
സ്വാമി ശരണം - അയ്യപ്പ ശരണം
അയ്യപ്പ ശരണം - സ്വാമി ശരണം

അണയുന്നേ പൊന്നും‌പന്തളനാടിന്‍ മേടക്കല്ലും താണ്ടി
മണികണ്ഠന്നണിയാനാഭരണം - സ്വാമിയേ
പറവച്ചും പൂക്കുലവച്ചും പൊന്നും‌താലപ്പൊലികളെടുത്തും
പരിചില്‍ വഴിനീളെ സ്വീകരണം - സ്വാമിയേ
അരചന്‍മകനേകും സമ്മാനം...

(അണയുന്നേ)

ശ്രീകൃഷ്ണന്‍ ഗരുഡന്‍മേലേ വന്നീടും മദ്ധ്യാഹ്നം
ശ്രിതമാനസമുഴിയും കര്‍പ്പൂരം...
കലിതുള്ളി ശിരമതിലേറ്റി മണികണ്ഠന്‍ ആല്‍ത്തറചുറ്റി
എഴുന്നള്ളിവരുമ്പോള്‍ ഒരു പൂരം
അതു നുകരും മലയും കാടും കാട്ടാറും...
നുകരും മലയും കാടും കാട്ടാറും...

(അണയുന്നേ)

സൗവര്‍ണ്ണത്തിരുമുഖവും മണിരത്നകിരീടം പൊന്നരമണിയും
നവരത്ന മോതിരനൂപുരവും...
പൊന്‍‌കടകം പൊന്നുപതക്കം ശരപ്പൊളിമാല്യം പ്രഭയും
പൊന്‍‌ചുരിക കരവാളും അമ്പും...
ഇവ സംക്രമസന്ധ്യയില്‍ അയ്യപ്പന്‍ ചാര്‍ത്തും
സംക്രമസന്ധ്യയില്‍ അയ്യപ്പന്‍ ചാര്‍ത്തും

(അണയുന്നേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts