സ്വാമിയെ നൊന്തു വിളിച്ചാല്‍
അയ്യപ്പ ഗാനങ്ങള്‍ വാല്യം XVII (ശ്രീ ശബരീശം)
SwamiyeNonthuVilichal (Ayyappa Gaanangal Vol XVII (Sree Sabareesam))
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ എം ഉദയൻ
ഗാനരചനആർ കെ ദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2022 11:30:23.


 സ്വാമിയേ നൊന്തു വിളിച്ചാൽ സ്വാമി
ശരണമെന്നൊന്നു നിനച്ചാൽ (2)
കൈ വരുവാനെന്ത് കാരണമാത്മാവിൽ
കൈവല്യമൈയ്യനയ്യപ്പാ(2)
സ്വാമി ശബരി ഗിരീ..ശനയ്യപ്പ...

മാറിലീ മാലയണിഞ്ഞാൽ
ശരണം ചൊല്ലി ഞാൻ വൃതമെടുത്തെന്നാൽ(2)
വന്നു തെളിഞ്ഞു വിളങ്ങുവതെങ്ങിനെ
മണികണ്ഠനീശനെന്നുള്ളിൽ
സ്വാമി നിൻ ദിവ്യരൂപമെന്നുള്ളിൽ

സ്വാമിയേ നൊന്തു വിളിച്ചാൽ
സ്വാമി ശരണമെന്നൊന്നു നിനച്ചാൽ

കാടും മേടും കടന്നാൽ
ഈ കാട്ടാറിലൊന്ന് കുളിച്ചാൽ (2)
പമ്പതൻ ഓളത്തിൽ അലിയുവതെങ്ങനേ
പാപവും താപ്പാവും ഒന്നായ്
സ്വാമി പമ്പാ വാസനയ്യപ്പ

സ്വാമിയേ നൊന്തു വിളിച്ചാൽ
സ്വാമി ശരണമെന്നൊന്നു നിനച്ചാൽ

കാണാതെ കാണുന്നു മലയിൽ
പതിനായിരം പതിനെട്ടു പടികൾ (2)
ഏറിവന്നയ്യനെ കാണുമ്പോളുള്ളിലെ
നിർവൃതി എങ്ങനെ പാടും
നിന്നെ പിരിയുവാനെങ്ങനെയാവും

സ്വാമിയേ നൊന്തു വിളിച്ചാൽ
സ്വാമി ശരണമെന്നൊന്നു നിനച്ചാൽ (2)
കൈ വരുവാനെന്ത് കാരണമാത്മാവിൽ കൈവല്യയ്യനയ്യപ്പാ(2)
സ്വാമി....
ശബരി ഗിരീ..ശനയ്യപ്പ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts