കർപൂരപ്രിയനേനിൻ
അയ്യപ്പ ഗാനങ്ങൾ വാല്യം XIV (ശരണതരംഗിണി വാല്യം 3)
KarppooraPriyaneNin (Ayyappa Gaanangal Vol XIV (Sarana Tharangini Vol 3))
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:24.
കര്‍പ്പൂരപ്രിയനേ നിന്‍ കഥകേട്ടു
കരിമലകയറ്റവും ഞാന്‍ മറന്നു
വലിയാനവട്ടവും ചെറിയാനവട്ടവും
വന്നതും പോയതും ഞാന്‍ മറന്നു
നിന്‍ മുഖം ധ്യാനിച്ചു ഞാന്‍ നടന്നു
(കര്‍പ്പൂരപ്രിയനേ)

പമ്പയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍
മുമ്പിലുണ്ടവിടുന്നു നില്‍ക്കുന്നു
സുഖമായോ യാത്ര സുഖമായോയെന്ന്
പലവുരു ചോദിച്ചു പുല്‍കുന്നു
ഞാന്‍ പറയാനുള്ളതും മറക്കുന്നു
(കര്‍പ്പൂരപ്രിയനേ)

അപ്പാച്ചിമേടും ശരംകുത്തിയാലും
എപ്പോള്‍ ഞാന്‍ പിന്നിട്ടെന്നറിയില്ല
ഭഗവാനേ! സ്വാമി അവിടുന്നോ വന്നു
പതിനെട്ടാംപടിയില്‍ തുണയ്ക്കുന്നു
ഞാന്‍ പാലാഴിത്തിരയായ് കിതയ്ക്കുന്നു
(കര്‍പ്പൂരപ്രിയനേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts