മഞ്ഞിന്റെ പുണ്യാഹം
അയ്യപ്പ ഗാനങ്ങള്‍ 13
ManjintePunyaham (Ayyappa Gaanangal Vol XIII)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലതാംഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:27.

മഞ്ഞിന്റെ പുണ്യാഹം മലയില്‍ തളിയ്ക്കും
മഞ്ജാംബികാസുപ്രഭാതം
നാളികേരത്തിന്റെ ശയനപ്രദക്ഷിണം
മാളികപ്പുറം കാണും സുപ്രഭാതം
സുപ്രഭാതത്തിലെ സൂര്യകരങ്ങളില്‍
സുരഭില മഞ്ഞള്‍പ്പൊടിപ്രസാദം

അമ്പലത്താഴികക്കുടംപോല്‍ കൈകൂപ്പി
ചെമ്പട്ട് നടയില്‍ വെയ്ക്കാം
എന്നെ ഞാന്‍ കാണിക്കയര്‍പ്പിച്ചു നിന്‍ മുന്നില്‍
അന്നപൂര്‍ണ്ണേശ്വരീ നില്‍ക്കാം
അമ്മ! നിന്‍ ഭക്തനാണയ്യപ്പഭക്തനാ-
ണുണ്മയ്ക്കു നീയേ ശരണം
(മഞ്ഞിന്റെ)

അടിയന്നാടലിലകം‌നൊന്തു നേര്‍ന്ന
വെടിവഴിപാടു കഴിക്കാം
കടുത്തയ്ക്കു ഭക്തിതന്‍ ലഹരിയും നേദിച്ചു
ഉടുക്കുപാട്ടു ഞാനുണര്‍ത്താം
അമ്മ! നിന്‍ ഭക്തനാണയ്യപ്പഭക്തനാ-
ണുണ്മയ്ക്കു നീയേ ശരണം
(മഞ്ഞിന്റെ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts