ശരണം ശരണം
അയ്യപ്പ ഗാനങ്ങള്‍ 8
SaranamSaranam (Ayyappa Gaanangal Vol XII)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:22.
 

ശരണം ശരണം ശരണം
മമസ്വാമീ ചരണം ശരണം
വേദരൂപനേ ഭൂതനാഥനെ
വേദനിപ്പവർക്കെല്ലാം മോദമേകുവാൻ
നിൻ പദം ഉതകും സിദ്ധൗഷധം
(ശരണം ശരണം..)

പമ്പ തൻ മണി നീയല്ലോ
പന്തളക്കണ്മണി അതുമല്ലോ
തേടിടുന്നു മിഴി തന്നിലെത്തുമൊരു
പൊന്നു പൂക്കണിയല്ലോ
സത്യതൃപ്പടി ധർമ്മതൃപ്പടി
പൊൻ പടി പതിനെട്ടാം പടി അമരും
പരനേ ഹരിഹരനേ
പരനേ ഹരിഹരനേ
(ശരണം ശരണം..)


സത്യമാം മിഴി നീയല്ലോ
ധർമ്മമെഴും വഴി അതുമല്ലോ
കൂരിരുട്ടിൽ മനതാരിലെത്തുമൊരു
പൊന്നുഷഃസന്ധ്യയല്ലോ
സത്യതൃപ്പടി ധർമ്മതൃപ്പടി
പൊൻ പടി പതിനെട്ടാം പടി അമരും
പരനേ ഹരിഹരനേ
പരനേ ഹരിഹരനേ
(ശരണം ശരണം..)





 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts