പാദാരവിന്ദം ഞാൻ
അയ്യപ്പ ഗാനങ്ങൾ വാല്യം XI
PaadaravindamNjan (Ayyappa Gaanangal Vol XI)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎല്‍ വൈദ്യനാഥന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:21.





പാദാരവിന്ദം ഞാന്‍ കണ്ടു നിന്നു
എന്നാത്മഭാവം മിഴിനീരണിഞ്ഞു
മണികണ്ഠന്റെ മുന്നില്‍
തുറന്നൂ ഹൃദയം...
(പാദാരവിന്ദം)

ഗായത്രി മറന്നു... വേദാന്തം മറന്നു...
ഏതോ നാദത്തില്‍ ഞാന്നെന്നെ മറന്നേപോയ്
ചേതോവികാരമാം നീലാമ്പല്‍പ്പൂവുകള്‍
അവിടുത്തെ തിരുമുമ്പില്‍ പൊഴിയുമ്പോഴും
(പാദാരവിന്ദം)

സോപാനമുണര്‍ന്നു... സംഗീതമുണര്‍ന്നു...
മായാമന്ത്രത്തില്‍ ഞാനെന്നെ മറന്നേപോയ്
ശ്രുതിയില്‍ വിരിഞ്ഞതാം ശ്രീരാഗപ്പൂവുകള്‍
അവിടുത്തെ തിരുമുമ്പില്‍ നിറയുമ്പോഴും
(പാദാരവിന്ദം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts