മകരവിളക്കേ
ശ്രീ അയ്യപ്പൻ സോങ്സ് (ഗംഗയാറ്)
Makaravilakke (Shri Ayyappan Songs (Gangayaru))
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:18.
 മകര വിളക്കേ മകരവിളക്കേ മലയിലെ ദിവ്യ മണിവിളക്കേ
മഹിയിലെ മഞ്ജുള മണിവിളക്കേ മകരവിളക്കേ വിളക്കേ
(മകരവിളക്കേ)

മകരക്കുളിരില്‍ മലകള്‍ നിരത്തി മഞ്ഞിന്‍ പാളികള്‍ കര്‍പ്പൂരം(2)
മായാ സുതനായി കര്‍പ്പൂരം
പ്രഭാത രശ്മികള്‍ കുത്തി നിറുത്തി പൊന്നിന്‍ ചന്ദനത്തിരികള്‍(2)
പൊന്നിന്‍ ചന്ദനത്തിരികള്‍
(മകരവിളക്കേ)

മഹാതപസ്സില്‍ വസക്കും മലയുടെ മിഴികള്‍ തുറക്കും വിളക്കേ(2)
മിന്നിത്തെളിയ്ക്കും മണിവിളക്കേ
മനസ്സിനുള്ളില്‍ തമസ്സുമാറ്റി മഹത്വം ഏകും വിളക്കേ
മനസ്സിനുള്ളില്‍ തമസ്സുമാറ്റി മഹത്വം ഏകു വിളക്കേ
മലയില്‍ തെളിയും ഒളിയേ
പൊന്നമ്പല മലയില്‍ തെളിയും ഒളിയേ
(മകരവിളക്കേ)
മകരവിളക്കേ വിളക്കേ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts