ഖേദമേകും
ശ്രീ അയ്യപ്പൻ സോങ്സ് (ഗംഗയാറ്)
Khedamekum (Shri Ayyappan Songs (Gangayaru))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2021 13:53:06.
ഖേദമേകും ദീര്‍ഘയാത്ര ഭീതിയേകും വനയാത്ര
മോദമേകാന്‍ ഒരു വഴി ശരണം വിളി
സ്വാമി അയ്യപ്പന്‍റെ ദീവ്യനാമ ശരണം വിളി
ശരണം വിളി ശരണം വിളി സ്വാമിശരണം വിളി
(ഖേദമേകും....)

ആധികളും വ്യാധികളും അകറ്റീടും അയ്യപ്പന്‍റെ
ആശിര്‍വാദം വഴിനീളെ ഒഴുകീടുമ്പോള്‍
(ആധികളും വ്യാധികളും)
കല്ലും മുള്ളും കുസുമങ്ങള്‍ കാനനങ്ങള്‍ പൂവനങ്ങള്‍ (2)
വന്യമൃഗസഞ്ചയങ്ങൾ വഴികാട്ടികള്‍ (2)
(ഖേതമേകും)

കാഞ്ചനസിംഹാസനത്തില്‍ അഭയഹസ്തവുമായി
കാരുണ്യവാരിധി കൃപചൊരിഞ്ഞിരിയ്ക്കേ
(കാഞ്ചനസിംഹാസനത്തില്‍)
കരിമ്പാറ കല്‍ക്കണ്ടങ്ങള്‍ കണ്ടകങ്ങള്‍ കരിമ്പുകള്‍ (2)
കുണ്ടുകളും കുന്നുകളും സമതലങ്ങള്‍ (2)
(ഖേദമേകും)
സ്വാമ്യേ അയ്യപ്പോ (5)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts