മാളികമേൽ
അയ്യപ്പ ഗാനങ്ങള്‍ വാല്യം X
Malikamel (Ayyappa Gaanangal Vol X)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2014 19:56:18.
മാളികമേലേകയായി തപസ്സിരിക്കും
അമ്മ മനതാരിൽ മകരമെത്താൻ വിളക്കു വക്കും
മണ്ഡലത്തിൽ അയ്യനായി വ്രതമെടുക്കും
അമ്മ ശരണമന്ത്രമുരുക്കഴിച്ചു പൂജ ചെയ്തീടും

മുപ്പുരിക്കും വൈരിയാകും രുദ്രനേത്രത്തിൽ
വീരദാരികനിഗ്രഹത്തിനായ് പിറന്ന കാളി
സോദരന്റെ വാമഭാഗത്തിരുന്നിവനെ.. രുദ്രേ
ജന്മസാഫല്യങ്ങളാലേ അനുഗ്രഹിക്കൂ
ജന്മസാഫല്യങ്ങളാലേ അനുഗ്രഹിക്കൂ

കന്നിയാത്രക്കാരു വന്നൂ മുറിവേൽപ്പിച്ചോ
മോഹക്കണ്ണുകൾ കൊളുത്തിവച്ച വിളക്കണഞ്ഞോ..
മഞ്ഞളാടീ മനസ്താപം തെല്ലകറ്റീടാം.. ചുറ്റും
ഭക്തിയോടെ നാളികേരം ഞാനുരുട്ടീടാം
ഭക്തിയോടെ നാളികേരം ഞാനുരുട്ടീടാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts