വിശ്വമോഹിനീ
ദേവീഗീതം - Vol I
Viswamohini (Devi Geetham - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:15.

വിശ്വമോഹിനീ ജഗദംബികേ ദേവീ
തപ്തമാമെന്‍ മനസ്സില്‍ നിന്‍ രൂപം
സ്പഷ്ടമാകും സഹസ്രദളപത്മ
സുസ്ഥിതേ മമ നിറമാലകള്‍
(വിശ്വ...)

കേശഭാരത്തിങ്കല്‍ നീലമേഘങ്ങളും
രുധിരവര്‍ണ്ണത്തില്‍ നിന്നധരങ്ങളും
പ്രകാശം സ്ഫുരിക്കും പ്രസാദാര്‍ദ്രനേത്രം
പഭാപൂരമെങ്ങും സുനാസാമണിസ്തം

തുടുക്കും കവിള്‍ത്തട്ടില്‍ രാഗഭാവങ്ങളും
ശ്രവിക്കുന്നു കര്‍ണ്ണങ്ങള്‍ സര്‍വ്വവും നാദമായ്
സ്വരങ്ങള്‍ പൊഴിക്കും നിന്‍ കണ്ഠസൗന്ദര്യവും
ധരിപ്പൂ സുരാധിപേ ഗന്ധര്‍‌വ്വവീണകള്‍
(വിശ്വ...)

സംഗീതവും ദിവ്യസാഹിത്യവും സദാ
ചുരത്തുന്നിതാ നിന്‍ കുചങ്ങളാം കുംഭങ്ങള്‍
നിന്‍ കരങ്ങള്‍ തരുന്നു വരങ്ങള്‍ മഹേശ്വരീ
നിന്‍ പാദസൂനങ്ങള്‍ നമിപ്പൂ മൂകാംബികേ
(വിശ്വ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts