കുളിര്‍ വെണ്ണിലാവിന്റെ
ഗാനമാലിക
Kulir Vennilaavinte (Ganamaalika)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനനൂറനാട് രവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:07.
 കുളിര്‍ വെണ്ണിലാവിന്റെ കുളിക്കടവില്‍ നീന്തി
കുളിച്ചു വരും കൊച്ചു തമ്പുരാട്ടീ.. എന്റെ തമ്പുരാട്ടീ..
മദനന്റെ മലരമ്പോ മധുമാസ പൂത്തിടമ്പോ
മനസ്സിന്‍ നീലക്കരിമ്പോ തമ്പുരാട്ടീ.. എന്റെ തമ്പുരാട്ടീ...
(കുളിര്‍... )

തുളസിവെറ്റില തിന്നോ.. ചെമന്നതീ ചുണ്ട് നിന്റെ..
തുളസിവെറ്റില തിന്നോ ചെമന്നതീ ചുണ്ട് നിന്റെ
കരളിന്റെ അനുരാഗ ചെമപ്പാര്‍ന്നതോ ..
ചൊല്ലു ചെമപ്പാര്‍ന്നതോ..
ഒരു കൂട്ടം പറയുവാന്‍ കൊതി തുള്ളും മനസ്സിന്റെ
മണിമുറ്റത്തിരിക്കുമോ തമ്പുരാട്ടീ.. (ഒരു കൂട്ടം.. )
നിന്റെ മൊഞ്ച് കാട്ടീ...
(കുളിര്‍... )

തുടുതുടുപ്പിയലുന്ന.. ചൊടികളില്‍ വിടരുന്ന...
തുടുതുടുപ്പിയലുന്ന ചൊടികളില്‍ വിടരുന്ന
പനിനീരിന്‍ പൂക്കളിറുത്തെടുത്തോട്ടേ
ചൊല്ലു തമ്പുരാട്ടീ..
കുനു ചില്ലിക്കൊടി വെട്ടിച്ചൊരു വാക്കുമുരിയാടാതിവിടുന്നു
പോയിടൊല്ലേ തമ്പുരാട്ടീ... (കുനു )
എന്റെ തമ്പുരാട്ടീ...
(കുളിര്‍... )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts