കേൾക്കാതിരുന്നപ്പോൾ
സ്വന്തം
Kelkaathirunnappol (Swantham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:01.
 കേൾക്കാതിരുന്നപ്പോൾ ഏതോ സ്വപ്നം നീ
കേട്ടറിഞ്ഞപ്പോൾ എന്നിഷ്ട സ്വപ്നം (2)
കേൾക്കാൻ കൊതിച്ചൊരു കാവ്യസ്വപ്നം
എന്നും കാണാൻ കൊതിച്ചൊരു പ്രണയസ്വപ്നം
(കേൾക്കാതിരുന്നപ്പോൾ...)

അകലെയാണെങ്കിലോ ആശാസ്വപ്നം
അരികത്തണഞ്ഞാലെൻ ഹൃദയസ്വപ്നം (2)
ഓർമ്മയിൽ നീയെനിക്കോമൽ സ്വപ്നം എന്നും
ഓർക്കാൻ കൊതിച്ചൊരു സ്നേഹസ്വപ്നം
(കേൾക്കാതിരുന്നപ്പോൾ...)

കാത്തിരിക്കുമ്പോഴോ മോഹസ്വപ്നം
കൺ മുന്നിലെത്തിയാൽ കനകസ്വപ്നം (2)
ഉറങ്ങാൻ നീയെന്റെ മധുരസ്വപ്നം
എന്നും ഉണരാൻ പിന്നെ രാഗസ്വപ്നം
(കേൾക്കാതിരുന്നപ്പോൾ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts