ഒന്നു കണ്ടോട്ടേ
സ്വന്തം
Onnu Kandotte (Swantham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:59.
 
ഒന്നു കണ്ടോട്ടെ ഒന്നു കണ്ടോട്ടെ
കൊതി തീരും വരെ ആ മുഖത്തൊന്നു
ഞാൻ നോക്കിയിരുന്നോട്ടേ
ഒന്നു കണ്ടോട്ടെ ഒന്നു കണ്ടോട്ടെ
മതിയാകും വരെ ആ മുഖത്തൊന്നു
ഞാൻ നോക്കിയിരുന്നോട്ടേ
നോക്കിയിരുന്നോട്ടേ....

ഞാനൊന്നു നോക്കിയാൽ നാണം കുണുങ്ങുന്നതാരോ
ഞാനൊന്നു തൊട്ടാൽ കോരിത്തരിക്കുന്നതാരോ
എൻ വിളി കേൾക്കാൻ കാതോർത്തിരിക്കുന്നതാരോ
എൻ മുഖം കണി കണ്ടുണരാൻ കൊതിക്കുന്നതാരോ
നീയോ നീയോ ആ ശാലീനപ്പെൺകിടാവെന്റെ തങ്കം
(ഒന്നു കണ്ടോട്ടെ...)

ഞാനറിയുന്ന പോലെന്നെയറിയുന്നതാരോ
ഞാൻ ചിരിച്ചാലതിൻ അർത്ഥം ഗ്രഹിക്കുന്നതാരോ
എന്നിലെ സ്നേഹം തിരിച്ചറിഞ്ഞീടുന്നതാരോ
എന്നിലെ നന്മകൾ തൊട്ടുണർത്തീടുന്നതാരോ
നീയോ നീയോ ആ വാസന്തപൂനിലാവെന്റെ മുത്തേ
(ഒന്നു കണ്ടോട്ടെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts