വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ഡോ ജസ്റ്റിൻ പനക്കൽ |
ഗാനരചന | ബ്രദർ ജോസഫ് പറംകുഴി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മോഹനം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 15 2016 05:56:36.
ദൈവം നിരുപമ സ്നേഹം സ്നേഹം നിറയും നിർജ്ജരിയല്ലോ നിറയേ പൂക്കും കരകളുയർത്തും നിർമ്മലനീർച്ചോല സ്നേഹം നിരുപമസ്നേഹം ( ദൈവം നിരുപമസ്നേഹം...) കാടുകൾ മേടുകൾ മാനവ സരണികൾ പുണർന്നു പുൽകുമ്പോൾ കുന്നുകൾ കുഴികളുയർച്ചകൾ താഴ്ച്ചകൾ ഒരുപോൽ പുഷ്പിക്കും സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമസ്നേഹം...) ദുഷ്ടൻ ശിഷ്ടൻ സമമായവിടുന്നുന്നതി പാർക്കുന്നു മഞ്ഞും മഴയും വെയിലും പോലയതവരെയൊരുക്കുന്നു സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമസ്നേഹം...) സാഗര സമതല പർവ്വത നിരകള്‍ നിതരാം പാടുന്നു സർവ്വേശ്വരനേ സദ്ഗുരുവേ നീ സനാതന പ്രേമം സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമസ്നേഹം...) | |