ഭാരതനാടിന്‍ പ്രേഷിത താതാ
യേശുവേ ജീവരക്ഷകാ
Bhaarathanaadin Preshitha Thaathaa (Yesuve jeevarakshaka)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഫാ പോൾ മണയംപിള്ളി ,ഗോഡ്വിൻ ഫിഗ്വേറിഡോ
ഗാനരചനനിസ്സി മാത്യൂ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:52.


ഭാരതനാടിന്‍ പ്രേഷിത താതാ
വിശുദ്ധ തോമാശ്ലീഹാ
തിരുസവിധത്തില്‍ അണയും സുതരില്‍
വിശ്വാസദീപം തെളിക്കൂ
(ഭാരത )

മാമല കയറുമ്പോള്‍
ജീവിത ഭാരമുയര്‍ത്തുമ്പോള്‍ (മാമല )
ഞങ്ങള്‍തന്നധരങ്ങളിലെന്നും
നിന്‍ നാമമന്ത്രങ്ങളുണരുന്നു
വിശുദ്ധ തോമാശ്ലീഹാ
പ്രാര്‍ഥിക്കണമേ ഞങ്ങള്‍ക്കായ്
ക്രിസ്തുശിഷ്യരായ് രക്തസാക്ഷിയായ്
സത്യവിശ്വാസികളാകാന്‍ (വിശുദ്ധ )

ക്രൈസ്തവ സന്ദേശം ഭാരത
മന്നിതിലേകിടുവാന്‍ (ക്രൈസ്തവ )
ജീവിതയാഗം ചെയ്തൊരു താതാ
ഞങ്ങള്‍ തന്‍ പാതയില്‍ തുണയേകൂ
വിശുദ്ധ തോമാശ്ലീഹാ
പ്രാര്‍ഥിക്കണമേ ഞങ്ങള്‍ക്കായ്
ക്രിസ്തു ശിഷ്യരായ് രക്തസാക്ഷിയായ്
സത്യവിശ്വാസികളാകാന്‍ (വിശുദ്ധ )
(ഭാരത )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts