നമ്മുടെ യാത്ര
ഹരിഹര നന്ദനം
Nammude Yatra (Harihara Nandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംമോഹന്‍ദാസ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: December 12 2014 20:56:37.
നമ്മുടെ യാത്ര ശബരിമലയ്ക്ക്
ഇരുമുടിക്കെട്ട്‌ ശബരിമലയ്ക്ക്
കെട്ടും കെട്ടി ശബരിമലയ്ക്ക്
സ്വാമിയെ കാണാന്‍ ശബരിമലയ്ക്ക്

ഒന്നാം തൃപ്പടി പൊന്നുമലയ്ക്ക്
രണ്ടാം തൃപ്പടി ഗൗണ്ടല്‍മലയ്ക്ക്
മൂന്നോ പൊന്നമ്പലമേട്ടേയ്ക്ക്
നാലാം തൃപ്പടി നീലിമലയ്ക്ക്
ശരണം നീ ശബരീശ
അഭയം നീ അഖിലേശാ
(നമ്മുടെ യാത്ര...)

അഞ്ചാം തൃപ്പടി ഇഞ്ചിപ്പാറയ്ക്ക്
ആറാം തൃപ്പടി സുന്ദരഗിരിക്ക്
ഏഴാം തൃപ്പടി ഖള്‍ഗിമലയ്ക്ക്
എട്ടാം തൃപ്പടി മാതംഗമലയ്ക്ക്
ശരണം നീ ശബരീശ
അഭയം നീ അഖിലേശാ
(നമ്മുടെ യാത്ര...)

ഒമ്പത്‌ മയിലാടുംമേട്ടേയ്ക്ക്
പത്തോ ചിറ്റമ്പലമേട്ടേയ്ക്ക്
പതിനൊന്നോ തലപ്പാറമലയ്ക്ക്
പന്ത്രണ്ടോ നിലക്കല്‍ മലയ്ക്ക്
ശരണം നീ ശബരീശ
അഭയം നീ അഖിലേശാ
(നമ്മുടെ യാത്ര...)

പതിമൂന്നാം പടി കാളകെട്ടിക്ക്
പതിനാലാം പടി നാഗമലയ്ക്ക്
പതിനഞ്ചാം പടി കരിമലയ്ക്ക്
പതിനാറോ പുതുശ്ശേരിമലയ്ക്ക്
ശരണം നീ ശബരീശ
അഭയം നീ അഖിലേശാ
(നമ്മുടെ യാത്ര...)

പതിനേഴാം പടി ദേവര്‍മലയ്ക്ക്
പതിനെട്ടോ ശ്രീപാദമലയ്ക്ക്
പടിപതിനെട്ടു ശബരിമലയ്ക്ക്
പള്ളിക്കെട്ട് ശബരിമലയ്ക്ക്
ശരണം നീ ശബരീശ
അഭയം നീ അഖിലേശാ
(നമ്മുടെ യാത്ര...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts