മരവൈരിതൻ
ഹരിഹര നന്ദനം
Maravairithan (Harihara Nandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംമോഹന്‍ദാസ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2014 16:20:46.
മാരവൈരി തന്‍ മകനായ് മന്നില്‍
മോഹിനി സുതന്‍ ജാതനായി
ആയതേക്ഷണയായ പാര്‍വതി
ആയയായ്‌ നിനക്കയ്യപ്പാ
അംബുജാക്ഷിയാം ഇന്ദിരാദേവി
അമ്മയായ് നിനക്കയ്യപ്പാ
(മാരവൈരി ...)

പന്നഗേശ്വരശയ്യയില്‍ മേവും
പത്മനാഭന്റെ തൃക്കൈകളാല്‍...(2)
ഓമനിച്ചരുളീടുമയ്യപ്പാ
സകല ദുഃഖവുമകറ്റണെ...(2)
(മാരവൈരി ...)

പന്തളേശന്‍ ചന്ദ്രശേഖരന്‍
സന്തതി ഒന്നുമില്ലായ്കയാല്‍...(2)
നൊമ്പരം പൂണ്ടു വാണിടും കാലം
പമ്പയില്‍ നീ പിറന്നല്ലോ...(2)
(മാരവൈരി ...)

മണിയണിഞ്ഞൊരു കണ്ഠവും
മതിമോഹനമായ രൂപവും...(2)
കൈവണങ്ങുവാന്‍ കാത്തുനിന്നല്ലോ
മാമുനികളും ദേവരും...(2)
(മാരവൈരി ...)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts