വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | ജേഴ്സൺ ആന്റണി |
ഗാനരചന | റോയ് കാഞ്ഞിരത്താനം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:50.
ഓര്‍ശ്ലേം നാഥനായിന്ന് ഓശാന പാടുന്നു കുറവെല്ലാം മറന്നെന്നില്‍ നീ എന്നെന്നും വരമായ് തെളിഞ്ഞിടണേ (ഓര്‍ശ്ലേം ) ജ്ഞാനത്തിന് നിറമാരീ ആത്മാവിലേകൂ ജീവിതം സഫലമാകാന്‍ (ജ്ഞാനത്തിന് ) ജീവനും മാര്‍ഗ്ഗവും നിന്നിലാണെന്ന് ഓര്‍ത്തു ഞാന്‍ നീങ്ങിടും നിന് ദിവ്യ പാതേ ഈശോ നീ വരണേ – എന്‍ ആത്മവിശുദ്ധി നീ നല്കിടണേ (ഓര്‍ശ്ലേം ) കാരുണ്യക്കൈവിരല് നീട്ടി നീയെന്റെ കണ്ണുനീര് മായ്ച്ചിടണേ (കാരുണ്യ ) ഭാരവും പേറി ഞാന്‍ തളര്ന്നിടുമ്പോള് സ്നേഹമാം സാന്ത്വനം നല്കിടണേ നാഥാ ആത്മാവിനെ എന്നും എനിക്കേകണേ നീ സ്നേഹമായ് (ഓര്‍ശ്ലേം ) | |