ശ്രാവണ സംഗീതം കേള്‍പ്പൂ
ആവണിപ്പൂച്ചെണ്ട്
Sraavana Sangeetham Kelpoo (Aavani Poochendu)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംരവീന്ദ്ര ജെയിന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:50.



ശ്രാവണ സംഗീതം കേള്‍പ്പൂ
ശ്രാവണ സുന്ദര ഗീതം
ശ്രാവണ സംഗീതം കേള്‍പ്പൂ
ശ്രാവണ സുന്ദര ഗീതം
പൂവന രാജിയില്‍ രജനീ കോകില
പൂവന രാജിയില്‍ രജനീ കോകില
കോമള കളകള ഗീതം ... ഗീതം ...
(ശ്രാവണ )

മലയജ സുരഭില മാരുത ലാളിത
ദല മര്‍മ്മരമുതു ഗാനം
മാബലി മന്നന് കേരളമരുളും
സ്വാഗത സുഗമസംഗീതം കേള്‍ക്കൂ
പൂവന രാജിയില്‍ രജനീ കോകില
പൂവന രാജിയില്‍ രജനീ കോകില
കോമള കളകള ഗീതം ... ഗീതം ...
(ശ്രാവണ )

ഓണനിലാവൊളി വാനില്‍ തൂക്കിയ
മായിക യവനികയ്ക്കുള്ളില്‍
ആ ... ആ ... ആ ...
പനിസ പനി മപരി മപ രിമപ രിമരിസ
പരി പമ നിപ സനി രിസരിനിസ
ഓണനിലാവൊളി വാനില്‍ തൂക്കിയ
മായിക യവനികയ്ക്കുള്ളില്‍
കാമിനിയാം സൌദാമിനിതന്‍ പരി-
ശീലന നടനം കാണ്മൂ ഇടയില്‍
പൂവന രാജിയില്‍ രജനീ കോകില
പൂവന രാജിയില്‍ രജനീ കോകില
കോമള കളകള ഗീതം ... ഗീതം ...
(ശ്രാവണ )

പ പസനിസ നി മനിപനി ധനിധമപഗമരി
മനിധമപാ ....

താഴെ സാഗര വീചിയില്‍ നിന്നും
തരള വിളംബിത താളം
തരംഗ മൃദംഗ ധ്വനികളിലുയരും
മന്ദ്ര മധുര സുഖ നാദം കേള്‍പ്പൂ
പൂവന രാജിയില്‍ രജനീ കോകില
പൂവന രാജിയില്‍ രജനീ കോകില
കോമള കളകള ഗീതം ... ഗീതം ...
(ശ്രാവണ )

ആ ......

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts