യമുനയില്‍ ഖരഹരപ്രിയ
മയില്‍പ്പീലി
Yamunayil Kharaharapriya (Mayilppeeli)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:50.

യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍
മഴമുകിലേ നിന്നെ തഴുകിയേനേ..
നീയെന്നുമെന്നുമെന്‍ പ്രേമസംഗീതത്തില്‍
നീരാടി നിഗമങ്ങള്‍ തീര്‍ത്തേനേ..

യദുകുലം തളിര്‍ത്തതെന്‍ മനസ്സിലല്ലോ
യാമങ്ങളാദിസ്വരങ്ങളല്ലോ..
നീ എന്നെയും പിന്നെ ഞാന്‍ നിന്നെയും
ഇടയന്മാരാക്കുന്ന മായയല്ലോ.. ഇത്
ഗുരുവായൂരപ്പാ നിന്‍ ലീലയല്ലോ..

വേദങ്ങള്‍ മുക്തിദലങ്ങളല്ലോ
വേദന കര്‍പ്പൂരനാളമല്ലോ..
കണ്ണീരിലും നിന്റെ തൃക്കൈയിലും
ഞാന്‍ വെണ്ണയായ് കുഴയുന്ന പുണ്യമല്ലോ
കണ്ണാ ഞാന്‍ കൃഷ്ണതുളസിയല്ലോ..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts