പൊന്നുംപൂവും
ഈ അഴകെല്ലാം നിനക്കു മാത്രം
Ponnum Poovum (Ee Azhakellam Ninakku Maathram)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍പി ജയചന്ദ്രൻ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:50.
 

പൊന്നും പൂവും ചൂടും താഴ്വരയിൽ
വരുമോ രാഗലോലുപയായ്
അഴകിൽ നിന്റെ മിഴിയിൽ
വീണ്ടും സങ്കല്പങ്ങൾ മിന്നാമിന്നിപ്പൂവുകളായ്

എന്നെ തേടും നിന്റെ പുഞ്ചിരിയിൽ
നിറയെ പ്രേമഭാവനയായ്
മധുരം നിന്റെ ഹൃദയം
എന്റെ മൗനങ്ങളിൽ വാസന്തത്തെ വിളിച്ചുണർത്തി


ഉള്ളിൽ സൂര്യകിരണം എഴുതും നിന്റെ രൂപം
കാറ്റും നിന്റെ കാര്യം കാതിൽ വന്നു ചൊല്ലും
അലിയും നെഞ്ചിലൊരു മധുകണമായ്
പടരും കരളിൽ ഒരു കുളിരലയായ്
നീയെന്നുള്ളിൽ മന്ദാരത്തിൻ പൂ ചൂടും പോലെ
(പൊന്നും പൂവും...)


എന്നും നിന്റെ കൂടെ അലയാം അങ്ങു ദൂരെ
വിടരും താരകങ്ങൾ നിറയെ നിൻ കിനാക്കൾ
ഉണരും മുന്നിൽ ഒരു കതിരൊളിയായ്
തെളിയും വിണ്ണിൽ ഒരു മതികലയായ്
ഏഴുതിരി കൊളുത്തിയ വിളക്കു പോലെ
(പൊന്നും പൂവും...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts