കാണുമ്പോൾ നാണിക്കും
ഈ അഴകെല്ലാം നിനക്കു മാത്രം
Kanumbol Nanikkum (Ee Azhakellam Ninakku Maathram)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:46.
 

കാണുമ്പോൾ നാണിക്കും കാർത്തികപ്പൂവോ നീ
കാണാതെ പൂക്കുന്ന കാമനപ്പൂവോ നീ
കാമനപ്പൂവോ നീ
(കാണുമ്പോൾ....)

എന്റെ വാനിൽ നീയുദിക്കും ഇന്ദ്രചാപം പോലെ
ഓർമ്മയിൽ നീ കാറ്റിലാടും സൂര്യകാന്തി പോലെ
തങ്കവെയിലിൽ പാറിയെത്തും പഞ്ചവർന്ന പൈങ്കിളി
മന്ദഹാസപ്പൊന്നിഴയാൽ കൂടൊരുക്കാൻ വന്നു
ഉം..ഉം..ഉം..
(കാണുമ്പോൾ....)

എത്ര ജന്മപ്പൂവനത്തിൽ ഒത്തു നമ്മൾ വന്നു
വെണ്ണിലാവിൻപന്തലിൽ നീ പൂവിറുക്കാൻ നിന്നു
നിൻ കിനാക്കൾ പാതിരാപ്പൂ ചൂടിയെത്തും നേരമായ്
ആത്മഹർഷം ദേവരാഗപ്പൂമഴയായ് പെയ്തു
ഉം..ഉം..ഉം..
(കാണുമ്പോൾ....)






 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts