ഈ അഴകെല്ലാം
ഈ അഴകെല്ലാം നിനക്കു മാത്രം
Ee Azhakellaam (Ee Azhakellam Ninakku Maathram)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:45.
 

ഈ അഴകെല്ലാം നിനക്കു മാത്രം
ഈ കിനാവെല്ലാം നമുക്കു മാത്രം
ഈ രാഗതാളവും ഈ വർണ്ണ ഭംഗിയും
എന്റെ മനസ്സും നിനക്കു മാത്രം
നിനക്കു മാത്രം..
( ഈ അഴകെല്ലാം...)


സങ്കല്പമൊക്കെയും താലം പിടിക്കുമീ
ഏകാന്തസന്ധ്യകൾ സ്വന്തമാക്കാൻ (2)
പ്രണയം തളിർക്കുന്ന വൃന്ദാവത്തിന്റെ
ഹൃദയദലങ്ങളിൽ വീണുറങ്ങാം
പൂവിനും തളിരിനും കുളിരുള്ള കാട്ടിനും
ആത്മസമർപ്പണ ലാവണ്യം
( ഈ അഴകെല്ലാം...)


എന്റെയീ കൊച്ചു വിളക്കിലും ഓർമ്മകൾ
നെയ്ത്തിരി നാളം കൊളുത്തി വെയ്ക്കാം (2)
വീട്ടിലേക്കുള്ളൊരീ വഴിയിലും പറമ്പിലും
പൂവിതൾ കമ്പളം ഞാൻ വിരിക്കാം
നിഴലിനും കതിരിനും ഈ മൺ ചെരാതിനും
പ്രേമസമർപ്പണ സാഫല്യം
( ഈ അഴകെല്ലാം...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts