പഴകിയ രാഗത്തിന്‍
ഓർമ്മയുണ്ടോ
Pazhakiya ragathin (Ormayundo)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനക്യാപ്റ്റൻ സുനീർ ഹംസ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംവസന്ത
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2022 02:08:56.
പഴകിയ രാഗത്തില്‍ പാടുന്നു
ഞാനീ കഥയറിയാത്തൊരാഗാനം
പുതിയൊരു ശ്രുതിയില്‍
ചേര്‍ന്നലിയുന്നു മനസറിയത്തൊരാഗാനം
നിറഞ്ഞു നില്‍ക്കുമാ ഗാനത്തില്‍
ഞാനറിയാതെന്‍ വേദനകള്‍
ഞാനറിയാതെന്‍ വേദനകള്‍
(പഴകിയ രാഗത്തില്‍ പാടുന്നു)

എവിടെയെന്‍ കരളിലെ
ഇടമുറിയാത്തൊരാ ഗാനം
എവിടെയെന്‍ കരളിലെ
പിഴമുറിയാത്തോരാ ഗാനം
എവിടെയെന്‍ മനസിലെ
കുളിരായ് മാറിയ രാഗം
എവിടെയെന്‍ മനസിലെ
കുളിരായ് മാറിയ രാഗം
ആ പ്രണയത്തിന്‍ മടിത്തട്ടിലാണോ
ഞാനെവിടെയോ മറന്നൊരാ രാഗം
പഴകിയ രാഗത്തില്‍ പാടുന്നു
ഞാനീ കഥയറിയാത്തൊരാഗാനം

മറന്നുവോ നിന്നില്‍ ഞാന്‍
കുളിരായ് പെയ്തൊരാ രാഗം
മറന്നുവോ നിന്നില്‍ ഞാന്‍
കുളിരായ് പെയ്തൊരാ രാഗം
മറന്നുവോ എന്നിലെ മറയായി
നിന്നൊരാ പ്രണയം
മറഞ്ഞൊരാ വസന്തത്തിലാണോ
ഞാനെവിടെയോ മറന്നൊരാ രാഗം
(പഴകിയ രാഗത്തില്‍ പാടുന്നു)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts