മധുരം ഗായതി
ചൈത്ര ഗീതങ്ങൾ
Madhuram Gayathi (Chaithra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംശരത്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:43.
 

ആ..ആ.ആ.ആ.ആ.ആ..
മധുരം ഗായതി മമ ഹൃദയം മധു
മധുരം ഗായതി ഹൃദയം (2)


ഉടലൊരു തംബുരുവാക്കി
തുടുസിരകൾ തന്തികളാക്കി(2)
മധുരാധിപതേ തവ സന്നിധിയിൽ
സുഖദവിലോല ശ്രുതിമീട്ടി
മധുരം ആ..ആ.ആ..
(മധുരം ഗായതി...)



കരയുടെ പാദം തഴുകി
ഒരു കടലല പാടും പോലെ
ആ ..ആ.ആ..ആ...ആ..
കരയുടെ പാദം തഴുകി
ഒരു കടലല പാടും പോലെ
കമലവിലോചന നിൻ കഴൽ തേടി
കനിവിൻ തീർത്ഥകണം തേടി
മധുരം..ആ.ആ.ആ
(മധുരം ഗായതി...)


ചന്ദനഗന്ധം പൂശി
കുളിർ മന്ദസമീരൻ പോലെ
ആ..ആ.ആ..ആ.ആ
ചന്ദനഗന്ധം പൂശി
കുളിർ മന്ദസമീരൻ പോലെ
മുരളീമാധവ താവകമതിലക
വഴികൾ വലം വച്ചിന്നും
മധുരം..ആ..ആ.ആ.ആ
(മധുരം ഗായതി...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts