അഴുതയിലും പമ്പയിലും ഇന്നെന്‍
ശരണ തീർത്ഥം
Azhuthayilum Pambayilum Innen (Sarana Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2015 19:09:03.
അഴുതയിലും പമ്പയിലും ഇന്നെന്‍
അശ്രുവിന്‍ പനിനീരൊഴുകുമ്പോള്‍...(2)
വേട്ട കഴിഞ്ഞവിടെ... നീ ഇളവേല്‍ക്കാന്‍ ഇരിക്കെ
വേട്ട കഴിഞ്ഞവിടെ... നീ ഇളവേല്‍ക്കാന്‍ ഇരിക്കെ നിന്‍
കാല്‍ത്തളിരില്‍ എന്നലകള്‍ തഴുകുമ്പോള്‍
അലസമായ്‌ ചിരിക്കുന്നതെന്തേ സ്വാമി
നീ അറിയാത്തതെന്തുള്ളൂ മൂവുലകില്‍
അയ്യപ്പാ... സ്വാമിയേ.. അയ്യപ്പാ.. സ്വാമിയേ..
(അഴുതയിലും...)

ഇരുമുടിയില്‍ സന്ധ്യകളേ
നിന്‍റെ തിരുനട തൊഴുവിക്കാന്‍ ഞാന്‍ വരുമ്പോള്‍...(2)
സ്വര്‍ണമുഖം വിടര്‍ന്നു നീ കഥ കേള്‍ക്കാന്‍ ഇരിക്കേ
സ്വര്‍ണമുഖം വിടര്‍ന്നു നീ കഥ കേള്‍ക്കാന്‍ ഇരിക്കെയെന്‍
കണ്ണുനീരില്‍ മാരിവില്ലു തെളിയുമ്പോള്‍
നിറയുന്നതാനന്ദക്കടലോ..
നീയെന്ന ശരണത്തിന്‍ പൊരുളോ...
അയ്യപ്പാ... സ്വാമിയേ.. അയ്യപ്പാ.. സ്വാമിയേ..
(അഴുതയിലും...)

നിറമിഴിയില്‍ അശ്രുവുമായ്‌ നിന്‍റെ
മലരടി കഴുകാനായ് ഞാന്‍ വരുമ്പോള്‍...(2)
പത്മദളം ചൊരിഞ്ഞു നീ വരമേകാന്‍ ഇരിക്കെ
പത്മദളം ചൊരിഞ്ഞു നീ വരമേകാന്‍ ഇരിക്കെയെന്‍
ദുഃഖമെല്ലാം മഞ്ഞുപോലെ ഉരുകുമ്പോള്‍
നിറയുന്നതാനന്ദക്കടലോ..
നീയെന്ന ശരണത്തിന്‍ പൊരുളോ...
അയ്യപ്പാ... സ്വാമിയേ.. അയ്യപ്പാ.. സ്വാമിയേ..
(അഴുതയിലും...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts