കാറ്റില്‍ വന്നു ഞാന്‍
അയ്യപ്പ ഗാനങ്ങള്‍ വാല്യം VII
Kaattil Vannu Njan (Ayyappa Gaanangal Vol VII)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനഹരി കുടപ്പനക്കുന്ന്
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിംഹേന്ദ്ര മധ്യമം
ഗാനത്തിന്റെ വരികള്‍
Last Modified: May 31 2012 06:01:25.




കാട്ടില്‍ വന്നു ഞാന്‍ കൂട്ടു വിളിച്ചു
കൂട്ടിനു നീ വന്നു...
ജീവിതമാം കൊടുംകാടു കടക്കാന്‍
കൂട്ടിനു നീ വന്നു - അയ്യപ്പാ
കൂട്ടിനു നീ വന്നു...
(കാട്ടില്‍)

കാലത്തിന്‍ കല്ലും മുള്ളും കൊണ്ടെന്‍
കാലെത്രവട്ടം നൊന്തുമുറിഞ്ഞു
മോഹത്തിന്‍ കുന്നും മലയും കയറി
മനസ്സെത്രവട്ടം തളര്‍ന്നു വീണു
ഏകനായലയും ഞാനൊടുവില്‍
ഏകാശ്രയമായ് നിന്നെ കണ്ടു
(കാട്ടില്‍)

ബന്ധത്തിന്‍ പാഴ്വള്ളിക്കെട്ടുകളില്‍
ജന്മമെത്രവട്ടം കുരുങ്ങിക്കിടന്നു
കാമക്രോധ കടുവാ പുലിതന്‍
പിടിയിലെത്രവട്ടം ഞാനകപ്പെട്ടു
ഏകനായലയും ഞാനൊടുവില്‍
ഏകാശ്രയമായ് നിന്നെ കണ്ടു
(കാട്ടില്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts