തണല്‍ തേടും യാത്രികരെ
ശാന്തി ഗീതങ്ങൾ
Thanal Thedum Yaathrikare (Shanthi Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജി ദേവരാജന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:35.
 
തണൽ തേടും യാത്രികരേ നിത്യ
തണൽമരം ക്രിസ്തുദേവൻ
പൊരുൾ തേടും കണ്ണുകളേ പരം
പൊരുളാണ് യേശുനാഥൻ

ദാഹിക്കുവോർക്കവൻ ജീവജലം
കൂരിരുൾപ്പാതയിൽ സ്വർണ്ണദീപം
പാപത്തിരകൾ തൻ കടലിൽ വല വീശി
ജീവനെത്തഴുകുന്ന സ്നേഹരൂപം നാഥാ നാഥാ
ഞങ്ങൾ തൻ പാപം പൊറുക്കേണമേ
ഞങ്ങൾക്ക് വെട്ടം പകരേണമേ ദേവാ ദേവാ
(തണൽ തേടും...)

കുഞ്ഞാടുകൾക്കിവൻ നല്ലിടയൻ
കുടിനീരു വീഞ്ഞാക്കും പ്രേമരൂപൻ
കാണാത്ത കണ്ണിന്റെ കാഴ്ചയായ് തീരുന്ന
കാരുണ്യമൂർത്തിയാം ലോകനാഥൻ ദേവാ ദേവാ
ഞങ്ങൾ തൻ പ്രാർത്ഥന കേൾകേണമേ
ഞങ്ങൾക്ക് വെട്ടം പകരേണമേ
(തണൽ തേടും...



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts